ഇന്ത്യ 5/3 എന്ന നിലയിലേക്ക് വീണപ്പോള്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാതെ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിച്ചതുള്‍പ്പെടെ ഇന്ത്യയുടെ സെമി ഫൈനലിലെ തീരുമാനങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍. അത് കൂടാതെ അമ്പാട്ടി റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും ഗവാസ്കര്‍ വ്യക്തമാക്കി. നിരവധി താരങ്ങള്‍ക്ക് പരിക്ക് പറ്റിയെങ്കിലും അമ്പാട്ടി റായിഡുവിനെ പരിഗണിക്കാതിരുന്നത് ഇന്ത്യന്‍ ടീമിന്റെ മണ്ടത്തരമാണെന്നാണ് ഗവാസ്കര്‍ പറയുന്നത്. അതിനെത്തുടര്‍ന്ന് തനിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യ പല മണ്ടത്തരങ്ങളും വരുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ സെമിയില്‍ പുറത്തായ ശേഷം സുനില്‍ ഗവാസ്കര്‍ അഭിപ്രായം പറഞ്ഞത്. അത് കൂടാതെ മയാംഗ് അഗര്‍വാളിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെയും ഗവാസ്കര്‍ ചോദ്യം ചെയ്തു. ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത താരത്തെയാണ് ഇന്ത്യ ലോകകപ്പിലേക്ക് അയയ്ച്ചത്. സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലെ താരങ്ങളെ അവഗണിച്ചാണ് ഈ തീരുമാനമെന്നതും മറക്കരുതെന്ന് ഗവാസ്ക്ര പറഞ്ഞു.
ഇങ്ങനെ ഒരു താരത്തെ ലോകകപ്പിന്റെ സെമിയിലോ ഫൈനലിലോ അരങ്ങേറ്റം ഇന്ത്യന്‍ ടീം നല്കുവാന് മുതിരുമായിരുന്നു. ഓപ്പണ്‍ ചെയ്യേണ്ട ഒരു സാഹചര്യം വന്നാല്‍ മയാംഗിനെയാണ് പരിഗണിക്കുമായിരുന്നതെന്ന് നിരാശാജനകമായ കാര്യമാണ്. വിജയ് ശങ്കറുടെ പരിക്ക് വരുമ്പോള്‍ അമ്പാട്ടി റായിഡുവിനെയായിരുന്നു ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.