പാക്കിസ്ഥാനെ ടോസ് കനിഞ്ഞു, ഇനി നേടേണ്ടത് വലിയ സ്കോറും ലോക റെക്കോര്‍ഡ് വിജയവും

Sports Correspondent

ബംഗ്ലാദേശിനെതിരെ വളരെ നേരിയ വിജയ പ്രതീക്ഷ മാത്രമാണുള്ളതെങ്കിലും ടോസ് നേടിയത് വഴി തങ്ങളുടെ ലക്ഷ്യത്തിനായി ഒന്ന് ശ്രമിച്ച് നോക്കുവാനുള്ള അവസരം പാക്കിസ്ഥാന് ലഭിച്ചു. പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ടീം ഔദ്യോഗികമായി പുറത്താകുമായിരുന്നുവെന്നിരിക്കെയാണ് ടോസ് ബംഗ്ലാദേശിന് നഷ്ടമായതും സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുത്തതും.

മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന്‍ ഇന്ന് കളത്തിലിറങ്ങുന്നത്. അതേ സമയം ബംഗ്ലാദേശ് ക്യാപ്റ്റന്‍ താന്‍ ടോസ് നേടിയിരുന്നുവെങ്കില്‍ ബാറ്റ് ചെയ്തേനെ എന്ന് വ്യക്തമാക്കി.രണ്ട് മാറ്റമാണ് ബംഗ്ലാദേശ് നിരയിലുള്ളത് സബ്ബിര്‍ റഹ്മാന് പകരം മഹമ്മദുള്ളയും റൂബല്‍ ഹൊസൈന് പകരം മെഹ്ദി ഹസനും ടീമിലേക്ക് എത്തുന്നു.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, ലിറ്റണ്‍ ദാസ്, മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്, മുഹമ്മദ് സൈഫുദ്ദീന്‍, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍