17 വർഷത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് വിൽസൺ വേറൊരു ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസാന 17 വർഷങ്ങളായി ഉണ്ടായിരുന്ന യുവ സ്ട്രൈക്കർ ജെയിംസ് വിൽസൺ അവസാനം ക്ലബ് വിട്ട് പുതിയ ക്ലബിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണോടെ വിൽസണെ റിലീസ് ചെയ്തിരുന്നു. സ്കോട്ടിഷ് ക്ലബായ അബേർഡീൻ ആണ് വിൽസണെ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ അബേർഡീനിൽ ലോണിൽ വിൽസൺ കളിച്ചിരുന്നു. അവിടെ നാലു ഗോളുകളും വിൽസൺ നേടിയിരുന്നു.

യുണൈറ്റഡിൽ വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന വിൽസൺ നിരന്തരമായ പരിക്ക് കാരണമാണ് ക്ലബിൽ എവിടെയും എത്താതെ ആയത്. 24കാരനായ വിൽസൺ വളരെ ചെറുപ്പം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനിപ്പം ഉണ്ട്. 2014ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം നടത്തിയ താരമാണ് വിൽസൺ. പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ യുണൈറ്റഡിനായി ഇരട്ട ഗോൾ നേടാനും വിൽസണായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് പരിക്ക് തിരിച്ചടി നൽകി. ഷെഫീൽഡ് യുണൈറ്റഡ്, ബ്രൈറ്റൺ, ഡെർബി കൗണ്ടി എന്നീ ക്ലബുകളിലും മുമ്പ് ലോണിൽ വിൽസൺ കളിച്ചിട്ടുണ്ട്.