വിറ്റഴിക്കൽ തുടർന്ന് റയൽ മാഡ്രിഡ്. സ്പാനിഷ് സ്ട്രൈക്കർ റൗൾ ഡെ തോമസ് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ. അഞ്ചു വർഷത്തെ കരാറിലാണ് താരം ലിസ്ബണിലേക്ക് പറക്കുന്നത്. 20 മില്ല്യൺ യൂറോ മുടക്കിയാണ് 24കാരനായ താരത്തെ ബെൻഫിക്ക ടീമിലെത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ റയോ വയ്യക്കാനോയ്ക്ക് വേണ്ടിയാണ് റൗൾ ബൂട്ടണിഞ്ഞത്. 14 ഗോളുകളാണ് തരം താഴ്ത്തപ്പെട്ട ടീമിനായി റൗൾ അടിച്ചത്.
ബെൻഫിക്കയുടെ എതിരാളികളായ പോർട്ടോയും റൗളിനായി ശ്രമിച്ചിരുന്നു. 2014/15 സീസണിൽ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ കോപ്പ ഡെൽ റേയിൽ ഒരു മത്സരം മാത്രമാണ് റയലിന് വേണ്ടി താരം കളിച്ചിട്ടുള്ളത്. റയൽ ബെറ്റിസും വലൻസിയയും താരത്തിനെ ലാ ലീഗയിൽ തന്നെ എത്തിക്കാൻ ശ്രമിച്ചെങ്കിലും റൗൾ പോർച്ചുഗല്ലിലേക്ക് തിരിക്കുകയായിരുന്നു.
✍ Welcome, @RaulDeTomas9!#EPluribusUnum pic.twitter.com/RDgYYp21Gq
— SL Benfica (@slbenfica_en) July 3, 2019