ടുറെ കളി മതിയാകുന്നില്ല, ഇനി ചൈനീസ് ക്ലബ്ബിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ സിറ്റി താരം യായ ടുറെ ഇനി ചൈനീസ് ക്ലബ്ബിനായി കളിക്കും. പക്ഷെ യൂറോപ്യൻ സൂപ്പർ താരങ്ങൾ ഏറെയുള്ള ഒന്നാം ഡിവിഷനിലല്ല താരം കളിക്കുക. ചൈനീസ് ലീഗിന്റെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ക്വിങ്ടാവോ ഹോങ്വായിക്ക് വേണ്ടിയാണ് മുൻ ഐവറിക്കോസ്റ്റ് രാജ്യാന്തര താരം കൂടിയായ ടുറെ ബൂട്ട് കെട്ടുക.

ഒളിമ്പിയാക്കോസിൽ നിന്ന് 2018 ഡിസംബറിൽ പിരിഞ്ഞു പോന്ന താരം പിന്നീട് ക്ലബ്ബ് ഇല്ലാതെ നിൽക്കുകയായിരുന്നു. കഴിഞ്ഞ മാസം താരം വിരമിച്ചു എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും താരം തന്നെ അത് നിഷേധിച്ച് രംഗത്തെത്തി. മിഡിൽ ഈസ്റ്റിൽ നിന്നും താരത്തിന് നിരവധി അവസരങ്ങൾ വന്നിരുന്നെങ്കിലും നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ലീഗിന്റെ ഭാഗമാവാനാണ് താരം തീരുമാനിച്ചത്. നവംബറിൽ മാത്രമാണ് ചൈനീസ് ലീഗ് അവസാനിക്കുക.

മുൻപ് മൊണാക്കോ, ബാഴ്സലോണ ടീമുകൾക്ക് വേണ്ടിയും യായ കളിച്ചിട്ടുണ്ട്.