ഹമീദ് ഹസ്സന്റഎ പരിക്കാണ് മത്സരത്തില്‍ ടീമിനേറ്റ തിരിച്ചടിയുടെ കാരണമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന് നായകന് ഗുല്‍ബാദിന്‍ നൈബ്. ടീം 100% പോരാട്ടം പുറത്തെടുത്തുവെങ്കിലും വിജയിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി. പാക്കിസ്ഥാന് സമ്മര്‍ദ്ദത്തെ അതിജീവിച്ചതിന് പ്രശംസ അര്‍ഹിക്കുന്നു. ഇമാദ് നിര്‍ണ്ണായക ഇന്നിംഗ്സാണ് പുറത്തെടുത്തത്. ഷദബ് ഖാന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തതും ഇമാദിന് സഹായം നല്കി.
അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന് കളി കൈവിടുന്ന കാഴ്ചയാണ് ഹെഡിംഗ്ലിയില് കണ്ടത്. ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ 46ാം ഓവറില്‍ പിറന്ന 18 റണ്‍സാണ് മത്സരത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയത്. ഹമീദ് ഹസന് പരിക്കേറ്റ് 2 ഓവര്‍ മാത്രം എറിഞ്ഞ് കളം വിടുകയായിരുന്നു. ബാറ്റ്സ്മാന്മാര് 30-40 റണ്‍സ് നേടുന്നത് മാത്രമല്ല കാര്യമെന്നും അത് 60-70 സ്കോറാക്കി മാറ്റണമെന്നും ചിലപ്പോള്‍ ശതകത്തിലേക്ക് അത് മാറഅറുകയാണ് വേണ്ടതെന്നും നൈബ് പറഞ്ഞു.
കുറച്ച് കൂടി തീവ്രമായ ശ്രമം ഉണ്ടെങ്കില്‍ മാത്രമേ മത്സരങ്ങള്‍ വിജയിക്കുവാനാകുള്ളുവെന്നും കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നും നൈബ് പറഞ്ഞു. കളി കാണാനെത്തിയ ആരാധകര്‍ക്ക് നന്ദിയും നൈബ് പറഞ്ഞു.