ചെൽസിക്ക് ഈ സീസണിൽ ട്രാൻസ്ഫർ വിലക്ക് വരുന്നതിൽ ക്ലബ് സങ്കടത്തിലാണെങ്കിലും ചെൽസിയുടെ യുവതാരങ്ങൾ സന്തോഷത്തിലാണ്. ചെൽസിയുടെ യുവ സ്ട്രൈക്കറായ ടാമി എബ്രഹാം ട്രാൻസ്ഫർ വിലക്ക് നല്ലതാണ് എന്നു പറഞ്ഞു. ക്ലബിന് ട്രാൻസ്ഫർ വിലക്ക് മോശമായിരിക്കാം എന്നാൽ താൻ അടക്കമുള്ള ചെൽസിയിലെ യുവ താരങ്ങൾ പ്രതീക്ഷയിലാണ് എന്ന് എബ്രഹാം പറഞ്ഞു.
യുവതാരങ്ങളെ കളിപ്പിക്കാൻ ക്ലബ് ഒരിക്കലും ശ്രമിച്ചിട്ടില്ല. അതിനുള്ള അവസരവും ക്ലബിനു ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനുള്ള അവസരമാണ്. ഈ ഒരു വർഷം യുവതാരങ്ങളെ വിശ്വസിച്ചാൽ ക്ലബിന്റെ സംസ്കാരം തന്നെ മാറും. ടാമി എബ്രഹാം പറഞ്ഞു. അവസാന സീസണുകളിൽ ചെക്സി വിട്ട് ലോണിൽ കളിക്കുകയായിരുന്നു എബ്രഹാം. ചെൽസിയുടെ നിരവധി യുവതാാരങ്ങൾ ആണ് വർഷങ്ങളായി ടീമിൽ അവസരം കിട്ടാതെ ലോണിൽ പോകേണ്ടു വരുന്നത്.
ഫിഫയുടെ ട്രാൻസ്ഫർ ബാൻ ഉള്ളതിനാൽ ഇനിയുള്ള രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും ചെൽസിക്ക് താരങ്ങളെ എടുക്കാൻ കഴിയുകില്ല.