ആ കളി ഇന്ത്യയില്‍ വേണ്ട, അഫ്ഗാനിസ്ഥാനോട് ബിസിസിഐ

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ ടി20 ലീഗില്‍ ഇന്ത്യയില്‍ നടത്തുവാനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ആവശ്യം നിരാകരിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി നിരവധി സഹായം ചെയ്തിട്ടുള്ളവരാണ് ബിസിസിഐയെങ്കിലും ഇപ്പോള്‍ ഈ ആവശ്യം നിരസിക്കുവാനുള്ള കാരണവും ബിസിസിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിസഐയ്ക്ക് സ്വന്തമായി ഒരു ടി20 ലീഗ് ഉള്ളതിനാല്‍ വേറൊരു ലീഗിനു ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അനുചിതമാവുമെന്നാണ് ബിസിസിഐ വക്തമാവ് അറിയിച്ചത്.

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പ് ഷാര്‍ജ്ജയിലാണ് അരങ്ങേറിയത്. അന്ന് അഞ്ച് ടീമുകളാണ് ടൂര്‍ണ്ണമെന്റല്‍ പങ്കെടുത്തത്. ക്രിസ് ഗെയില്‍, ഷഹീദ് അഫ്രീദി, ബ്രണ്ടന്‍ മക്കല്ലം, ബെന്‍ കട്ടിംഗ്, കളിന്‍ ഇന്‍ഗ്രാം, കോളിന്‍ മണ്‍റോ എന്നീ ടി20 സ്പെഷ്യലിസ്റ്റുകളും ഈ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായിരുന്നു അന്ന്.

മേയ് 16നു മുംബൈയില്‍ നടന്ന ചര്‍ച്ചയിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീമിനോടുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനു പുറമെ ഡെറാഡൂണിനും ഗ്രേറ്റര്‍ നോയിഡയ്ക്കും പിന്നാലെ മറ്റൊരു ഗ്രൗണ്ട് കൂടി തങ്ങളുടെ ഹോം ഗ്രൗണ്ടായി പരിഗണിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

അതിനു അനുകൂല നിലപാടാണ് ബിസിസിഐ എടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാന് തങ്ങളുടെ മൂന്നാം ഹോം ഗ്രൗണ്ടായി ലക്നൗ വിട്ട് നല്‍കുവാനുള്ള ശ്രമമാണ് ബിസിസിഐ നടത്തുന്നതെന്നാണ് അറിയുന്നത്.