യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് ജർമ്മനി. എസ്റ്റോണിയയെ എതിരില്ലാത്ത 8 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജർമ്മനി കളി അവസാനിപ്പിച്ചത്. ലോകകപ്പിലെ കുപ്രസിദ്ധമായ “സെവനപ്പ്” മാച്ചിനെ ഓർമ്മപ്പെടുത്തിയ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ 5 ഗോളിന്റെ ലീഡ് നേടാൻ ജർമ്മനിക്കായി.
ജർമ്മനിക്ക് വേണ്ടി മാർക്കോ റുയിസും ഗ്നാബ്രിയും ഇരട്ട ഗോളുകൾ നേടിയപ്പോൾ ലിയോൺ ഗോരെട്സ്ക, ഇൽകായ് ഗുണ്ടോകൻ, തീമോ വെർണർ,ലെറോയ് സാനെ എന്നിവർ ജർമ്മനിക്ക് വേണ്ടി ഗോളടിച്ചു. പത്താം മിനുട്ടിൽ മാർക്കോ റുയിസിലൂടെയാണ് ജർമ്മനി ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 20 മിനുറ്റിൽ മൂന്ന് ഗോളടിക്കാൻ ജർമ്മനി സാധിച്ചു. ജർമ്മനിയുടെ സർവ്വാധിപത്യം കളിയിൽ പ്രകടമായിരുന്നു. സാനെയുടെ ഒരു ഗോൾ തെറ്റായ തീരുമാനത്തിൽ അനുവദിക്കുകയുണ്ടായിരുന്നില്ല.