അണ്ടർ 20 ലോകകപ്പിൽ ഉക്രൈൻ യുവനിര സെമി ഫൈനലിൽ. ഇന്ന് കൊളംബിയയെ തോൽപ്പിച്ച് ആണ് ഉക്രൈൻ സെമിയിലേക്ക് എത്തിയത്. ഇന്ന് നടന്ന ക്വാർട്ടർ പോരിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉക്രൈന്റെ വിജയം. കളിയുടെ തുടക്കത്തിൽ തന്നെ ഉക്രൈൻ ഇന്ന് ലീഡെടുത്തിരുന്നു. 11ആം മിനുട്ടിൽ സികാൻ ആയിരുന്നു വിജയഗോളായി മാറിയ ഗോൾ നേടിയത്. കൊളംബിയ കളിയിൽ ഉടനീളം പൊരുതി എങ്കിലും സമനില നേടാൻ ആയില്ല. കളിയുടെ അവസാനം ചുവപ്പ് കാർഡ് കിട്ടി 10 പേരായി ചുരുങ്ങിയത് കൊളംബിയയുടെ സമനില പ്രതീക്ഷ തകർക്കുകയും ചെയ്തു. ഉക്രൈന്റെ ആദ്യ അണ്ടർ 20 ലോകകപ്പ് സെമി ആകും ഇത്. ഇറ്റലിയെ ആകും സെമിയിൽ ഉക്രൈൻ നേരിടുക. മാലിയെ തോൽപ്പിച്ചാണ് ഇറ്റലി സെമിയിൽ എത്തിയത്