നോർത്ത് ഈസ്റ്റിന്റെ നൈജീരിയൻ സൂപ്പർ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

Jyotish

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഒഗ്ബെചെ ക്ലബ് വിട്ടതായി നോർത്ത് ഈസ്റ്റ് തന്നെ ഔദ്യോഗികമായി സ്ഥിതീകരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ ക്യാപ്റ്റനായിരുന്നു ഒഗ്ബെചെ. നോർത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിൽ എത്തിക്കാൻ ഒഗ്ബചെയ്ക്കായിരുന്നു.

നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്. ഹൈലാൻഡേഴ്സിന്റെ പരിശീലകനായിരുന്ന എൽകോ ഷറ്റോരിയെ ആദ്യം ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. ഷറ്റോരിയുടെ പിന്നാലെ തന്നെ ഒഗ്ബചെയും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായി.