ബൊയ്തങ് ഹാവോകിപ് ബെംഗളൂരു വിട്ട് ഈസ്റ്റ് ബംഗാളിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മണിപ്പൂരുകാരനായ ബൊയ്തങ് ഹാവോകിപ്പ് ബെംഗളൂരു എഫ് സി വിട്ടു. അവസാന മൂന്നു സീസണുകളിലായി ബെംഗളൂരു എഫ് സിക്കൊപ്പം ഉണ്ടായിരുന്ന താരമായിരുന്നു. മധ്യനിര താരമായ ഹാവോകിപ് കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ ഐ എസ് എല്ലിൽ മാത്രം ബെംഗളൂരു എഫ് സിക്കായി കളിച്ചു. ഒരു ഗോളിം താരം നേടി. അതിനു മുമ്പത്തെ സീസണിൽ 10 മത്സരങ്ങളിലും ഹാവോകിപ് കളിച്ചിരുന്നു.

മുൻ സീസണുകളിൽ മുംബൈ സിറ്റിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ഐ എസ് എല്ലിൽ ഇറങ്ങിയി താരമാണ് ഹാവോകിപ്. ഷില്ലോങ്ങ് ലജോങ്ങിനു ഒപ്പം ഐ ലീഗിലും ഹാവോകിപ് കളിച്ചിട്ടുണ്ട്‌. 28കാരനായ താരം മൂന്നു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാളിൽ കളിക്കുക എന്ന കുറേ വർഷമായുള്ള സ്വപ്നമായിരുന്നു എന്ന് ഹാവോകിപ് പറഞ്ഞു.