പോൾ പോഗ്ബയ്ക്കായി യുവന്റസ് രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയെ തിരികെ എത്തിക്കാൻ യുവന്റസ് ശ്രമങ്ങൾ തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത്ര മികച്ച ഫോമിൽ അല്ലാത്ത പോഗ്ബയെ റാഞ്ചാൻ വേണ്ടി പോഗ്ബയുടെ ഏജന്റായ മിനോ റൈയോളയെ സമീപിച്ചിരിക്കുകയാണ് യുവന്റസ്. ഏജന്റുമായി ചർച്ചകൾ നടത്തിയ യുവന്റസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ഓഫർ നൽകും.

മൂന്ന് സീസൺ മുമ്പ് റെക്കോർഡ് തുകയായ 90 മില്യണാണ് പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് യുവന്റസ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതിനേക്കാൾ തുക ഇന്ന് വിൽക്കുന്നുണ്ടെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെടും. എന്നാൽ ഇനിയും രണ്ട് വർഷത്തിൽ അധികം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാറുള്ള പോഗ്ബയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കില്ല. ടീമിനെ പോഗ്ബയ്ക്ക് ചുറ്റും വളർത്താൻ ആണ് യുണൈറ്റഡ് പരിശീലകൻ ഒലെ ശ്രമിക്കുന്നത്.

ആകെ പ്രതിസന്ധിയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി പോഗ്ബയെ കൂടെ നഷ്ടപ്പെടുത്തിയാൽ എന്താകും എന്ന ഭയം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും ഉണ്ട്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റ്വ് ടോപ് സ്കോററും ടോപ് അസിസ്റ്റ് പ്രൊവൈഡറും ആയിരുന്നു പോഗ്ബ.