സീസണിൽ ആദ്യ സൈനിംഗ് പൂർത്തിയാക്കി ബോണ്മത്

Newsroom

പ്രീമിയർ ലീഗ് ക്ലബായ ബോണ്മത് തങ്ങളുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സീസൺ പൂർത്തിയാക്കി. ബ്രിസ്റ്റൽ സിറ്റിയുടെ ഡിഫൻഡറായിരുന്ന ലോയിഡ് കെല്ലിയാണ് ബോണ്മതിലേക്ക് എത്തിയത്. സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20കാരനായ കെല്ലി ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കുന്ന താരമാണ്.

ബ്രിസ്റ്റൽ സിറ്റിക്കായി 48 മത്സരങ്ങൾ കളിച്ച കെല്ലി രണ്ട് ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് അണ്ടർ 21 ടീമിനായും കെല്ലി കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ കളിക്കുക ആയിരുന്നു തന്റെ എപ്പോഴത്തെയും ആഗ്രഹം എന്നും അത് സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും കെല്ലി പറഞ്ഞു.