ലോകകപ്പില്‍ ഓസ്ട്രേലിയ തങ്ങളുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് ഒരു തീരുമാനം എടുക്കാതെ നില്‍ക്കുമ്പോളും മുന്‍ ഓസ്ട്രേലിയന്‍ താരവും ദേശീയ സെലക്ടറുമായി മാര്‍ക്ക് വോ പറയുന്നത് താരം ലോകകപ്പില്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങണമെന്നാണ്. കഴിഞ്ഞ രണ്ട് ഏകദിന പരമ്പരയിലും ഫിഞ്ചും ഖവാജയും ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയത്. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ഇരുവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു.
എന്നാല്‍ താന്‍ തീര്‍ച്ചയായും വാര്‍ണര്‍ക്ക് ഓപ്പണിംഗില്‍ അവസരം കൊടുക്കുമെന്നാണ് മാര്‍ക്ക് വോ ഒരു റേഡിയ പരിപാടിയില്‍ അഭിപ്രായപ്പെട്ടത്. ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗിനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ മാര്‍ക്ക് വോ, വാര്‍ണര്‍ ഒന്നാം നമ്പര്‍ ഓപ്പണറാണെന്ന് പറഞ്ഞു.
ഫീല്‍ഡിംഗ് നിയന്ത്രണവും പവര്‍പ്ലേയും എല്ലാം മുതലാക്കുവാന്‍ പറ്റുന്ന താരം ടീമിനെ വേഗതയാര്‍ന്ന തുടക്കം നല്‍കുമെന്നും വോ അഭിപ്രായപ്പെട്ടു. ടീം വരും ദിവസങ്ങളില്‍ പല കോമ്പിനേഷനുകള്‍ പരീക്ഷിച്ച ശേഷം മാത്രമാവും ഓപ്പണിംഗ് കൂട്ടുകെട്ടിനെ തീരുമാനിക്കുകയെന്നാണ് ആരോണ്‍ ഫിഞ്ച് അടുത്തിടെ അഭിപ്രായപ്പെട്ടത്.
ഡേവിഡ് വാര്‍ണറുടെ ഓപ്പണറെന്ന റെക്കോര്‍ഡ് അവിശ്വസനീയമാണ്, ഉസ്മാന് ഖവാജ മികച്ച ഫോമിലുമാണ്, ഞങ്ങള്‍ മൂന്ന് പേരും ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരങ്ങളാണെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്. അത് പോലെ തന്നെ ഞങ്ങള്‍ മൂന്ന് പേരും മൂന്നാം നമ്പറിലും പരിഗണിക്കപ്പെടേണ്ട താരങ്ങളാണ്. എന്നാല്‍ മൂന്നാം നമ്പറില്‍ ഏറ്റവും കുറവ് അനുഭവസമ്പത്തുള്ള താരം താനാണെന്നും ഫിഞ്ച് വ്യക്തമാക്കി.