പുതിയ ലുക്കിൽ യുവന്റസ് ജേഴ്സി

- Advertisement -

യുവന്റസ് 2019-120 സീസണായി ഒരുക്കുന്ന പുതിയ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിൽ കുറച്ച് ദിവസം മുമ്പ് തന്നെ പുറത്തായ യുവന്റസിന്റെ പുതിയ ജേഴ്സികൾ തീർത്തും പുതിയ ഡിസൈൻ ആണ്. യുവന്റസിന്റെ സ്ഥിരം വെളുപ്പും കറുപ്പുമുള്ള വരകൾ ഉപേക്ഷിച്ച ആരാധകരെയും നിരാശപ്പെടുത്തി. ആരാധകരിൽ ഭൂരിഭാഗവും ജേഴ്സി ഇഷ്ടപ്പെട്ടില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അഡിഡാസ് ആണ് ജേഴ്സി ഒരുക്കൊയിരിക്കുന്നത്.

പതിവ് കറുപ്പും വെള്ളയും നിറം ജേഴ്സിയിൽ ഉണ്ട് എങ്കിലും ഡിസൈനിലെ മാറ്റം ആണ് പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. കറുപ്പിനും വെളുപ്പിനും ഒപ്പം പിങ്ക് നിറവും ജേഴ്സിയിൽ ഉണ്ട് യുവന്റസിന്റെ ആദ്യ ജേഴ്സിയുടെ ഓർമ്മയ്ക്കായാണ് പിങ്ക് നിറം ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisement