മുംബൈ ഇന്ത്യന്‍സിന്റെ സ്കൗട്ട് ടീമിനാണ് എല്ലാ അംഗീകാരവും നല്‍കേണ്ടത്

Sports Correspondent

മുംബൈയുടെ വിജയത്തിന്റെ എല്ലാ അംഗീകാരവും നല്‍കേണ്ടത് മുംബൈയുടെ സ്കൗട്ട് ടീമിനാണെന്ന് പറഞ്ഞ് ടീം നായകന്‍ രോഹിത് ശര്‍മ്മ. രാജ്യത്തും പുറത്തും സഞ്ചരിച്ച് പ്രാദേശിക ക്രിക്കറ്റ് കളിയ്ക്കുന്ന താരങ്ങളെ കണ്ടെത്തിയതാണ് ടീമിന്റെ മികവെന്ന് രോഹിത് പറഞ്ഞു. ഞങ്ങള്‍ എത്തരത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു എന്നതില്‍ കൃത്യമായ പദ്ധതി ടീമിനു ഉണ്ടായിരുന്നു.

ഐപിഎല്‍ താരങ്ങള്‍ക്ക് കളിയ്ക്കുവാന്‍ കൂടുതല്‍ അവസരം ലഭിച്ച് ഫോമിലേക്ക് മടങ്ങിയെത്തുവാനുള്ള അവസരം കൂടിയാണ്. അതിനാല്‍ തന്നെ താരങഅങളില്‍ വിശ്വാസം അര്‍പ്പിക്കേണ്ടതായിട്ടുണ്ട്. അവരുടെ വിഷമ സ്ഥിതിയില്‍ അവരെ പിന്തുണയ്ക്കുക എന്നത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വം കൂടിയാണെന്നും രോഹിത് പറഞ്ഞു.