താന്‍ ഉള്‍പ്പെടെ മറ്റു ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരേണ്ട സമയമായിരിക്കുന്നുവെന്ന് രോഹിത് ശര്‍മ്മ

Sports Correspondent

പ്ലേ ഓഫിലേക്ക് കടന്നുവെങ്കിലും മുംബൈയുടെ ബാറ്റിംഗ് നിര ഏറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാനുണ്ടെന്ന് പറഞ്ഞ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ. കഴിഞ്ഞ മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്ക് മികച്ച് നിന്നു, എന്നാല്‍ മറ്റു താരങ്ങളില്‍ നിന്നും മെച്ചപ്പെട്ട പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ടെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഓരോ വേദിയിലെയും നേടേണ്ട സ്കോര്‍ ഏതെന്ന ബോധ്യം ടീമിനു ഉണ്ടാകേണം.

ടീമെന്ന നിലയില്‍ വളരെ ചുരുക്കം മത്സരങ്ങളില്‍ മാത്രമേ മുംബൈ തകര്‍ന്നിട്ടുള്ളു, 70-80 ശതമാനം ബാറ്റിംഗില്‍ അടിസ്ഥാനപരമായി പുലര്‍ത്തേണ്ട കാര്യങ്ങള്‍ ടീം ചെയ്തിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് രോഹിത് പറഞ്ഞു.