പ്ലേ ഓഫ് സ്ഥാനമുറപ്പിക്കുവാന്‍ മുംബൈയും സാധ്യത സജീവമാക്കുവാന്‍ ഹൈദ്രാബാദും, ബേസില്‍ തമ്പിയ്ക്ക് അവസരം

Sports Correspondent

സണ്‍റൈസേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ ഇനി ഏതാനും ദിവസത്തെ മത്സരങ്ങള്‍ മാത്രം അവശേഷിക്കെ ഏറെ നിര്‍ണ്ണായക വിജയത്തിനായി മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും. മുംബൈയ്ക്ക് ഇന്ന് ജയം സ്വന്തമാക്കുവാനായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാകുമ്പോള്‍ സണ്‍റൈസേഴ്സിനു ജയം പ്ലേ ഓഫിനു കൂടുതല്‍ അടുത്തേയ്ക്ക് എത്തിയ്ക്കും. സണ്‍റൈസേഴ്സിനു വിജയം നേടാനായാല്‍ രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകും. അതേ സമയം സണ്‍റൈസേഴ്സ് ഇന്ന് ഡേവിഡ് വാര്‍ണറില്ലാതെയാണ് കളത്തിലിറങ്ങുന്നത്. ടീമിന്റെ ഏറ്റവും അധികം റണ്‍സ് നേടിയ താരമായിരുന്നു വാര്‍ണര്‍.

സണ്‍റൈസേഴ്സ് നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത് ഡേവിഡ് വാര്‍ണര്‍ക്ക് പകരം മാര്‍ട്ടിന്‍ ഗുപ്ടിലും സന്ദീപ് ശര്‍മ്മയ്ക്ക് പകരം ബേസില്‍ തമ്പിയും ടീമിലേക്ക് എത്തുന്നു. അതേ സമയം മുംബൈ നിരയില്‍ മാറ്റങ്ങളൊന്നുമില്ല.