ഐപിഎല്ലിൽ പുറത്താകുന്ന ആദ്യ ടീമായി ആർസിബി

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം എഡിഷനിൽ പുറത്താകുന്ന ആദ്യ ടീമായി മാറി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ്- ആർസിബി മത്സരം മഴ കാരണം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ബാംഗ്ലൂർ ഐപിഎല്ലിൽ നിന്നും പുറത്തായത്.

വെറും ഒൻപത് പോയന്റ് നേടാൻ മാത്രമാണ് കിരീട പ്രതീക്ഷയുമായിറങ്ങിയ റോയൽ ചാലഞ്ചേഴ്സിന് സാധിച്ചുള്ളു. വിരാട് കൊഹ്ലിയും സംഘവും പ്ലേ ഓഫ് കാണാതെ പുറത്തായത് ബാംഗ്ലൂർ ആരാധകർക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ചെന്നൈക്ക് മുന്നിൽ ദയനീയമായി പരാജയപ്പെട്ടപ്പോളെ ഈ എഡിഷനിലെ‌ ആർസിബിയുടെ പോക്ക് പലരും പ്രവചിച്ചിരുന്നു. 8 പരാജയങ്ങളും 4 ജയവുമാണ് ഈ എഡിഷനിലെ ബാംഗ്ലൂരിന്റെ സമ്പാദ്യം.