മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ മോശം ഫോമിന് കാരണം ആൻഡെർ ഹെരേരയുടെ അഭാവം ആണെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ റെനെ മുളൻസ്റ്റീൻ. അവസാന കുറച്ച് ആഴ്ചകളായി കരാർ സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ആൻഡെർ ഹെരേര മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടായിരുന്നില്ല. ഈ കാലയളവിൽ പോൾ പോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡും ദയനീയ ഫോമിലേക്ക് കൂപ്പുകുത്തിയിരുന്നു.
പോഗ്ബയുടെ മികച്ച മത്സരങ്ങൾ ഒക്കെ ഹെരേര ഒപ്പം ഉള്ളപ്പോൾ ആയിരുന്നു എന്ന് റെനെ പറഞ്ഞു. ഹെരേരയുടെ സാന്നിദ്ധ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന് സ്ഥിരത നൽകുന്നു. ഹെരേരയുടെ പ്രകടനങ്ങൾ പോൾ പോഗ്ബയ്ക്ക് കൂടുതൽ അറ്റാക്കിംഗിൽ ശ്രദ്ധ കൊടുക്കാൻ സമയം നൽകും. പോഗ്ബയെ മറ്റി ഡിഫൻസീവ് ഡ്യൂട്ടികളിൽ നിന്ന് രക്ഷിക്കാനും ഹെരേരയ്ക്ക് ആകും. റെനെ പറഞ്ഞു.
 
					












