ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സച്ചിന് ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് നോട്ടീസ് നല്കി ബിസിസിഐയുടെ ഓംബുഡ്സ്മാന്-കം-എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്. ഈ മൂന്ന് താരങ്ങളും ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെയും(സിഎസി) ഭാഗം ആണെന്നതിനാല്‍ “താല്പര്യങ്ങളിലെ വൈരുദ്ധ്യം” ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്‍കിയത്.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന് അംഗമായ സഞ്ജീവ് ഗുപ്തയാണ് ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ഏപ്രില്‍ 28നകം ഇതിനു മറുപടി നല്‍കണണെന്നാണ് ആവശ്യം. ഇതിനുള്ളില്‍ മറുപടിയില്ലെങ്കില്‍ ഇവരില്‍ നിന്ന് പിന്നീട് വിശദീകരണം സ്വീകരിക്കുകയില്ലെന്നും അറിയുന്നും.
അതേ സമയം സച്ചിന് ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം വാങ്ങുന്നില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നാണ് ബിസിസിഐയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടത്. ഇവര്‍ മൂവരും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലും പ്രതിഫലം വാങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം നല്കുന്ന സേവനമാണ് ഇതെന്നും അറിയുന്നു.