പ്രീമിയർ ലീഗിലെ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളുടെ അസോസിയേഷന്റെ വനിതാ അവാർഡുകൾക്കായുള്ള അന്തിമ നോമിനേഷൻ പ്രഖ്യാപിച്ചു. പ്ലയർ ഓഫ് ദി സീസൺ അവാർഡിനും , യങ് പ്ലയർ ഓഫ് ദി സീസൺ അവാർഡിനുമായുള്ള നോമിനേഷനുകളാണ് ഇന്ന് പി എഫ് എ പുറത്തു വിട്ടത്. ലീഗിൽ ഇപ്പോഴും ഒന്നാമത് എത്തിയിട്ടില്ല എങ്കിലും പ്ലയർ ഓഫ് ദി സീസൺ അവാർഡിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആധിപത്യമാണ്. ആറു താരങ്ങളുടെ നോമിനേഷനിൽ മൂന്നും സിറ്റി താരങ്ങളാണ്. നികിത പാരിസ്, സ്റ്റെഫ് ഹുട്ടൺ, കെയ്റ വാൽഷ് എന്നിവരണ് സിറ്റിയിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടത് ചെൽസിയിൽ നിന്ന് എറിൻ കത്ബേർടും ജി സൊ യുന്നും നോമിനേറ്റ് ചെയ്യപ്പെട്ടു.
ലീഗിൽ കിരീടത്തിന് അടുത്തുള്ള ആഴ്സണലിൽ നിന്ന് ഒരു താരം മാത്രമെ ഉള്ളൂ. ഡച്ച് സ്ട്രൈക്കർ വിവിയെനെ മിയദമയാണ് ആഴ്സണിൽ നിന്നുള്ളത്. ആറു പേരിൽ മികച്ച താരത്തിനുള്ള അവാർഡിന് കൂടുതൽ സാധ്യത കൽപ്പിക്കുന്നത് മിയദമയ്ക്കാണ്.
പി എഫ് എ പ്ലയർ ഓഫ് ദി സീസൺ;
കത്ബേർട് – ചെൽസി
നികിത പാരിസ് – മാഞ്ചസ്റ്റർ സിറ്റി
ജി സൊ യുൻ – ചെൽസി
ഹുട്ടൺ – മാഞ്ചസ്റ്റർ സിറ്റി
കെയ്ര – മാഞ്ചസ്റ്റർ സിറ്റി
മിയദമെ – ആഴ്സണൽ
പി എഫ് എ യങ് പ്ലയർ ഓഫ് ദി സീസൺ;
സോഫി ബഗാലി – ബ്രിസ്റ്റൽ സിറ്റി
എറിൻ കത്ബേർട് – ചെൽസി
അലിഷ ലെഹ്മാൻ – വെസ്റ്റ് ഹാൻ
വിവിയെനെ മിയദമെ – ആഴ്സണൽ
സ്റ്റാന്വേ – മാഞ്ചസ്റ്റർ സിറ്റി
കെയ്റ – മാഞ്ചസ്റ്റർ സിറ്റി