രാജസ്ഥാന് റോയല്‍സ് തങ്ങളുടെ രണ്ടാം വിജയത്തിലേക്ക് കഷ്ടപ്പെട്ട് കടന്ന് കൂടിയപ്പോള്‍ ടീമിന്റെ വിജയ ശില്പിയായത് ശ്രേയസ്സ് ഗോപാലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനു വേണ്ടി ബാറ്റ് കൊണ്ട് നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുത്തത്. ഇന്നലെ 7 പന്തില്‍ 13 റണ്‍സ് നേടി ശ്രേയസ്സ് ഗോപാല്‍ പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.
ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന ബൗളിംഗ് പ്രകടനം നടത്തുന്ന താരം കൂടിയാണ് ശ്രേയസ്സ് ഗോപാല്‍. ഇതുവരെ 7 മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റാണ് ശ്രേയസ്സ് ഗോപാല്‍ ടീമിനായി നേടിയിട്ടുള്ളത്. ഇന്നലെ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഏറ്റവും കണിശതയോടെ പന്തെറിഞ്ഞത് താരമായിരുന്നു. ഇന്നലത്തെ മത്സരത്തില്‍ താരം വെറും 21 റണ്‍സാണ് തന്റെ നാലോവറില്‍ നിന്ന് നേടിയത്.
തന്റെ ഈ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്ക് താരം നന്ദി പറയുന്നത് രണ്ട് അന്താരാഷ്ട്ര സ്പിന്നര്മാരോടണ്. റഷീദ് ഖാനും ഇമ്രാന് താഹിറുമാണ് ഈ സ്പിന്നാര്‍. താന്‍ അവരില്‍ നിന്ന് ഏെ പഠിക്കുന്നുണ്ടെന്നാണ് ശ്രേയസ്സ് ഗോപാല്‍ പറഞ്ഞത്. ടെലിവിഷനില്‍ കാണുക മാത്രമല്ല അവരോട് സംസാരിക്കുക കൂടി താന്‍ ചെയ്യുന്നുണ്ടെന്നും ശ്രേയസ്സ് ഗോപാല്‍ പറഞ്ഞു. അവരുടെ വേരിയേഷനുകളെ കണ്ട് പഠിച്ച് താന്‍ മത്സരങ്ങളില്‍ അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കാറുമുണ്ടെന്ന് ശ്രേയസ്സ് ഗോപാല്‍ പറഞ്ഞു. ഇരുവരും യുവ താരങ്ങള്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും നല്കുവാന് സദാ തല്പരരാണെന്നും ശ്രേയസ്സ് വെളിപ്പെടുത്തി.