ലാലിഗയിലെ റെക്കോർഡുകൾ ഒരോന്നും തന്റെ പേരിൽ ആക്കി മുന്നേറുന്ന മെസ്സി ഒരു ചരിത്രം കൂടെ കുറിച്ചിരിക്കുകയാണ്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചതോടെ ലാലിഗയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ താരമായി മെസ്സി മാറി. മെസ്സിയുടെ 335ആം ലാലിഗ മത്സര വിജയമായിരുന്നു ഇത്. ഇന്നലെ രണ്ട് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ ഒരു ഗോൾ മെസ്സിയുടെ വകയായിരുന്നു.
335ആം വിജയത്തോടെ മെസ്സി പിറകിലാക്കിയത് റയൽ മാഡ്രിഡ് ഇതിഹാസമായ ഐകർ കസിയസിനെയാണ്. 334 ലാലിഗ വിജയങ്ങൾ കസിയസിന്റെ പേരിൽ ഉണ്ടായിരുന്നു. 333 മത്സരങ്ങൾ വിജയിച്ച അൻഡോണി സുബസെരറ്റ, 324 മത്സരങ്ങൾ ജയിച്ച റൗൾ ഗൗൺസാലസ്, 322 മത്സരങ്ങൾ ജയിച്ച സാവി ഹെർണാണ്ടസ് എന്നിവരാണ് വിജയങ്ങളുടെ കാര്യത്തിൽ ആദ്യ അഞ്ചിൽ ഉള്ള മറ്റു കളിക്കാർ.













