താന്‍ മത്സരങ്ങളില്‍ അവസരം കിട്ടണമെന്ന് ആഗ്രഹമുള്ളൊരു വ്യക്തിയാണെന്നും ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നതിനു ശേഷം ഇപ്പോള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനുള്ള അവസരം ലഭിയ്ക്കുന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. പരിക്കും ക്രിക്കറ്റിനു പുറത്തേ വിവാദവും തന്നെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഇതുപോലെ തന്നെ തുടര്‍ന്നും കളിച്ച് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും പറ്റുമെങ്കില്‍ ഭാഗമാകണമെന്നതാണ് തന്റെ ഇപ്പോളത്തെ ആഗ്രഹം. ഇന്നത്തെ ഈ വിജയവും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും എന്റെ കഷ്ട സമയത്ത് ഒപ്പം നിന്ന എല്ലാവര്‍ക്കുമായി നല്കുവാന് ആഗ്രഹിക്കുന്നുവെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
ഇന്നലെ 8 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് സിക്സ് അടക്കമായിരുന്നു തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ബൗളിംഗില്‍ തന്റെ നാലോവറില്‍ നിന്ന് 3 വിക്കറ്റാണ് താരം നേടിയത്. 20 റണ്‍സാണ് പാണ്ഡ്യ വിട്ട് നല്‍കിയത്. ഈ പ്രകടനം ഹാര്‍ദ്ദിക്കിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കുവാന്‍ ഉപകരിച്ചു.