ചുവപ്പു കാർഡിൽ സെഞ്ചുറി തികച്ച് മൈക്ക് ഡീൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ചുവപ്പു കാർഡുകളുടെ എണ്ണത്തിൽ സെഞ്ചുറി തികച്ച് മൈക്ക് ഡീൻ. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആഷ്‌ലി യങിന് ചുവപ്പു കാർഡ് നൽകിയതോടെയാണ്‌ പ്രീമിയർ ലീഗ് 100 ചുവപ്പു കാർഡുകൾ നൽകിയ റഫറിയെന്ന റെക്കോർഡ് മൈക്ക് ഡീൻ സ്വന്തമാക്കിയത്.

ആദ്യമായിട്ടാണ് ഒരു പ്രീമിയർ ലീഗ് റഫറി 100 ചുവപ്പ് കാർഡുകൾ നൽകിയത്. ഈ സീസണിൽ ചുവപ്പു കാർഡുകളുടെ എണ്ണത്തിൽ ഡീൻ രണ്ടക്കം കടന്നിരുന്നു. ഈ സീസണിൽ മാത്രം 10 ചുവപ്പു കാർഡുകളാണ് മൈക്ക് ഡീൻ നൽകിയത്. ഈ സീസണിൽ മഞ്ഞ കാർഡുകളുടെ എണ്ണത്തിൽ ഡീൻ സെഞ്ചുറിയും തികച്ചിട്ടുണ്ട്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച റെക്കോർഡും മൈക്ക് ഡീനിനാണ്. ഇതുവരെ 477 മത്സരങ്ങൾ മൈക്ക് ഡീൻ നിയന്ത്രിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാർട്ടിൻ അറ്റ്കിൻസൺ 373 മത്സരങ്ങൾ മാത്രമേ നിയന്ത്രിച്ചിട്ടുള്ളു. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മഞ്ഞ കാർഡുകൾ നൽകിയതും മൈക്ക് ഡീൻ ആണ്. 1731 തവണയാണ് മൈക്ക് ഡീൻ താരങ്ങൾക്ക് മഞ്ഞക്കാർഡ് നൽകിയത്. 1256 മഞ്ഞ കാർഡ് നൽകിയ അറ്റ്കിൻസൺ തന്നെയാണ് മഞ്ഞ കാർഡുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

2000 മുതൽ പ്രീമിയർ ലീഗ് റഫറിയാണ് മൈക്ക് ഡീൻ. രണ്ടാം സ്ഥാനത്തുള്ള ഫിൽ ഡൗഡ് വെറും 67 ചുവപ്പു കാർഡുകൾ മാത്രമാണ് പുറത്തെടുത്തത്. ചെൽസി താരങ്ങൾക്കും മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കുമാണ് മൈക്ക് ഡീൻ ഏറ്റവും കൂടുതൽ റെഡ് കാർഡ് നൽകിയത്. 9 തവണ ഇരു ടീമുകളുടെയും താരങ്ങൾക്ക് മൈക്ക് ഡീൻ ചുവപ്പു കാർഡ് നൽകിയിട്ടുണ്ട്.