ഓസ്ട്രേലിയയ്ക്ക് വേണ്ടി ഒരു ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടം ഫിഞ്ചിനു നഷ്ടമായത് 27 റണ്‍സിനാണ്. പാക്കിസ്ഥാനെതിരെ 116, 153*, 90, 39 and 53 എന്നീ സ്കോറുകളോടെ 112.75 എന്ന ആവറേജോടു കൂടി 451 റണ്‍സ് നേടിയ താരമാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ജ്ജ ബെയിലിയ്ക്കാണ് നിലവില്‍ ഏറ്റവും അധികം റണ്‍സ് നേടിയ റെക്കോര്‍ഡ്.
ഒരു ക്രിക്കറ്ററെന്ന നിലയിലും ഒരു ബാറ്റ്സ്മാനെന്ന നിലയിലും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു പാക്കിസ്ഥാനെതിരെ എന്നാണ് ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ച് പറഞ്ഞത്. തന്റെ കരിയര്‍ നോക്കിയാല്‍ തുടരെ രണ്ട് ശതകങ്ങള്‍ നേടിക്കഴിഞ്ഞാല്‍ തീരെ ചെറിയ സ്കോറുകളും അതേ പരമ്പരയില്‍ വരുന്നത് കാണാം. എന്നാല്‍ ഇത്തവണ സ്ഥിതി അതല്ലായിരുന്നു. തന്റെ ഏറ്റവും ചെറിയ സ്കോര്‍ തന്നെ 39 റണ്‍സായിരുന്നുവെന്ന് ഫിഞ്ച് സൂചിപ്പിച്ചു.
ഓരോ മത്സരങ്ങളിലും സ്ഥിരതയാര്‍ന്ന തുടക്കം ലഭിയ്ക്കാനായി എന്നതും തനിക്ക് തുണയായി എന്ന് പറഞ്ഞ ഫിഞ്ച് തന്റെ ചില സ്കോറുകളെ വലിയ സ്കോറാക്കി മാറ്റാന്‍ കഴിയാഞ്ഞതില്‍ വിഷമം മറച്ച് വെച്ചില്ല. രണ്ട് മൂന്ന് ഇന്നിംഗ്സുകളെ വലിയ സ്കോറാക്കി മാറ്റുവാനാകുമായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു. ചേസിംഗിലും ടീം അടുത്തിടെ മികവ് പുലര്‍ത്തി. ഇന്ത്യയ്ക്കെതിരെ 360 എന്ന സ്കോര്‍ മൊഹാലിയില്‍ ടീം ചേസ് ചെയ്തത് ഏറ്റവും വലിയ നേട്ടമാണെന്നും ഫിഞ്ച് പറഞ്ഞു.