ലാ ലീഗയിൽ മറ്റൊരു നേട്ടം കൂടി ലയണൽ മെസ്സി സ്വന്തമാക്കി. ലാ ലീഗയിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ താരമെന്ന നേട്ടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പിങ് ഇതിഹാസം ഇകേർ കസിയസിന്റെ റെക്കോർഡിനൊപ്പമെത്താൻ ഇന്ന് ലയണൽ മെസ്സിക്ക് സാധിച്ചു. ലാ ലീഗയിൽ 334 വിജയങ്ങളാണ് ഇരു താരങ്ങളും നേടിയത്. 15 സീസണുകളിലാണ് ഈ നേട്ടം ലയണൽ മെസ്സി നേടിയത്. അതെ സമയം 16 സീസണിലാണ് കാസിയസ് ഈ നേട്ടം സ്വന്തമാക്കിയത്.
ഒൻപത് ലാ ലീഗ കിരീടങ്ങൾ മെസ്സി സ്വന്തമാക്കിയപ്പോൾ കാസിയസിനു 5 കിരീടങ്ങൾ നേടാൻ മാത്രമാണ് സാധിച്ചത്. മെസ്സിയുടെ ബാഴ്സയും കസിയസിന്റെ റയലും ഏറ്റുമുട്ടറിയപ്പോൾ എട്ടു തവണ ജയം സ്വന്തമാക്കിയത് ബാഴ്സയാണ്. നാല് ജയം മാത്രമാണ് കസിയസിന്റെ റയൽ നേടിയുള്ളു. കാറ്റലൻ ഡെർബിയിൽ എസ്പാന്യോളിനെ ബാഴ്സ പരാജയപ്പെടുത്തിയിരുന്നു. ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സലോണയ്ക്ക് തുണയായത്.