ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ആദ്യമായി തരം താഴ്ത്തപെടുന്ന ആദ്യ ടീമായി ഹഡയ്സ്ഫീൽഡ് ടൌൺ. ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് അവർ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഉണ്ടാവില്ല എന്നുറപ്പായത്. നിലവിൽ 32 കളികൾ കളിച്ച അവർക്ക് കേവലം 14 പോയിന്റ് മാത്രമാണ് ഉള്ളത്.
അനിവാര്യമായ തോൽവി 76 മിനുട്ട് വരെ വൈകിപ്പിക്കൻ ആയി എന്നതൊഴിച്ചാൽ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ഹഡയ്സ്ഫീൽഡ് ടൗണിന് ആയില്ല. പാലസിന്റെ ആക്രമണത്തിന് ഒപ്പം നിൽക്കാൻ അവർക്കായെങ്കിലും ഗോൾ കണ്ടെത്താൻ വിഷമിച്ചു. 76 ആം മിനുട്ടിൽ സാഹയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മിലിവോവിക് പാലസിന്
ലീഡ് സമ്മാനിക്കുകയായിരുന്നു. 88 ആം മിനുട്ടിൽ സാഹയുടെ പാസ്സിൽ നിന്ന് വാൻ ആൻഹലോട്ട് പാലസിന്റെ ലീഡ് ഉയർത്തിയതോടെ ഹഡയ്സ്ഫീൽഡ് പതനം പൂർത്തിയായി.