കരാര്‍ പുതുക്കി സ്റ്റോക്സ്, ഡര്‍ഹമ്മില്‍ ഇനി മൂന്ന് വര്‍ഷം കൂടി

Sports Correspondent

ഡര്‍ഹം കൗണ്ടി ക്ലബ്ബിലെ തന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കി ബെന്‍ സ്റ്റോക്സ്. ഇതോടെ 2021 വരെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ കൗണ്ടിയ്ക്കൊപ്പം തുടരും. ഡര്‍ഹമ്മിനു വേണ്ടി കളിയ്ക്കുന്നത് താന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ഇവിടെയാണ് താന്‍ ക്രിക്കറ്റിന്റെ കാര്യങ്ങള്‍ പഠിച്ചതെന്നും പറഞ്ഞ ബെന്‍ സ്റ്റോക്സ് മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിടാനായതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

തന്റെ കഴിവിന്റെ പരമാവധി ടീമിനു വേണ്ടി സമര്‍പ്പിക്കുമെന്നും സ്റ്റോക്സ് വ്യക്തമാക്കി. തന്റെ പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയറിന്റെ ആരംഭം സ്റ്റോക്സ് കുറിയ്ക്കുന്നത് ഡര്‍ഹമ്മില്‍ ആയിരുന്നു.