ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിന് തകർപ്പൻ ജയം. ബയേർ ലെവർകൂസനെ ആണ് ഹോഫൻഹെയിം തകർത്തത്. ഒന്നിനെതിരെ നാല് ഗോളുകളുമായിട്ടാണ് ബയേറിനെ ഹോഫൻഹെയിം പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ഇഷാക് ബെൽഫോഡിൽ ഹോഫൻഹെയിമിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്.
സ്വെൻ ബെൻഡറും ആന്ദ്രെജ് ക്രാമറിക്കും ഗോളടിച്ചു. കെവിൻ വൊളൻഡ് ആണ് ബയേർ ലെവർകൂസന്റെ ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ആറ് ഗോളടിക്കാൻ അൾജീരിയൻ സ്‌ട്രൈക്കർ ബെൽഫോഡിൽനു കഴിഞ്ഞു. ഇന്നത്തെ ജയത്തോടെ ബുണ്ടസ് ലീഗയിൽ എട്ടാം സ്ഥാനത്താണ് ഹോഫൻഹെയിം.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



