ഇരുപതാമത് യുണൈറ്റഡ് RSC കൊച്ചി ഗ്രാൻഡ്സ്ലാം ഏപ്രിലിൽ നടക്കും. എറണാകുളം ഡിസ്ട്രിക്ട് ടെന്നിസ് അസോസിയേഷനും റീജ്യണൽ സ്പോർട്സ് സെന്ററും (RSC) ചേർന്ന് സംയുകതമായാണ് വെറ്ററന്മാർക്കായുള്ള ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. കടവന്ത്രയിലെ ജസ്റ്റിസ് പി ഗോവിന്ദൻ നായർ ഇൻഡോർ ടെന്നീസ് കോർട്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
35+, 45+, 55+, 65+ ആൻഡ് 75+ എന്നി അഞ്ച് ഏജ് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. സ്റ്റേറ്റ് ചാമ്പ്യന്മാരും ഓൾ ഇന്ത്യ വെറ്ററൻസ് ചാമ്പ്യന്മാരുമടക്കം 190 ഓളം വെറ്ററന്മാരെയാണ് ടൂർണമെന്റിൽ സംഘാടകർ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ തീയ്യതികളിലായാണ് മത്സരം നടക്കുക. എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് തന്നെ മത്സരം ആരംഭിക്കും. ഓവറോൾ വിജയികളായ ജില്ലക്ക് പോൾ കുന്നത്ത് എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. എറണാകുളമാണ് കഴിഞ്ഞ വർഷത്തെ ജേതാക്കൾ.
കേരള ടെന്നീസ് അസോസിയേഷന് കീഴിലുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള രെജിസ്റ്റർ ചെയ്ത വെറ്ററന്മാർക്ക് സ്ത്രീപുരുഷബേധമന്യേ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കേരള വെറ്ററൻസ് ടെന്നീസ് അസോസിയേഷനും, കേരള ടെന്നീസ് അസോസിയേഷനും ഒരുമിച്ചാണ് ടൂർണമെന്റിന് ചുക്കാൻ പിടിക്കുന്നത്. ഏപ്രിൽ അഞ്ചിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങിൽ RSC യുടെ പ്രസിഡണ്ട് കൂടിയായ സിറ്റി പോലീസ് കമ്മീഷ്ണർ എംപി ദിനേശ് ഐപിഎസ് നിർവഹിക്കും. എ സലിം- President KTA, കെ എം നൂറുദ്ദിൻ മേത്തർ -Committee Member AITA, സാസ് നവാസ് IRS (retd.)- SecretaryRSC, തോമസ് പോൾ- Secretary KTA, പി വി തിമോത്തി- Chairman KVTA, Dr. ജയകുമാർ- President EDTA, റാം കിഷോർ- Secretary EDTA, മാർട്ടിൻ ജോർജ്- Tournament Director and Vice President, EDTA, എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : Martin George- Tournament Director and Vice President, EDTA. Mobile: 99431 51170






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

