സൂപ്പർ കപ്പിലെ അനിശ്ചിതത്തം അവസാനിക്കില്ല. സൂപ്പർ കപ്പിൽ കളിക്കേണ്ടതില്ല എന്ന് ഈസ്റ്റ് ബംഗാൾ തീരുമാനിച്ചു. ഇന്ന് ബെംഗളൂരുവിൽ നടന്ന ബോർഡ് അംഗങ്ങളുടെ മീറ്റിംഗിന് ശേഷമാണ് സൂപ്പർ കപ്പിൽ കളിക്കേണ്ടതില്ല എന്ന് ക്ലബ് തീരുമാനിച്ചത്. ഐലീഗ് ക്ലബുകളുടെ പ്രതിഷേധത്തിന് ഒപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ് ബംഗാളിന്റെ ഈ തീരുമാനം.
ക്ലബിന്റെ ഒഫീഷ്യൽസിന് സൂപ്പർ കപ്പിൽ കളിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും സ്പോൺസർമാരായ ക്വെസ് ഗ്രൂപ്പ് സൂപ്പർ കപ്പിൽ കളിക്കേണ്ടതില്ല എന്ന് പറയുകയായിരുന്നു. സൂപ്പർ കപ്പിൽ കളിക്കുന്നില്ല എങ്കിലും അടുത്ത സീസണിൽ ഐ എസ് എല്ലിൽ കളിക്കാൻ വേണ്ടി ബിഡ് ചെയ്യും എന്ന് ഈസ്റ്റ് ബംഗാൾ അറിയിച്ചു.
ഡെൽഹി ഡൈനാമോസിനെ ആയിരുന്നു സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടറിൽ ഈസ്റ്റ് ബംഗാൾ നേരിടേണ്ടിയിരുന്നത്. ഈസ്റ്റ് ബംഗാൾ മാത്രമല്ല മറ്റു ഐലീഗ് ക്ലബുകളും സൂപ്പർ കപ്പിൽ കളിക്കില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നേരത്തെ യോഗ്യതാ റൗണ്ടിലും ഐലീഗ് ക്ലബുകൾ കളിച്ചിരുന്നില്ല.