മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ലൂയി വാൻ ഹാൽ രംഗത്ത്. സോൾഷ്യാർ അറ്റാക്കിംഗ് ഫുട്ബോൾ ആണ് കളിക്കുന്നത് എന്നും സർ അലക്സ് ഫെർഗൂസൺ കളിച്ച കളിയാണിത് എന്നുമുള്ള വാദങ്ങളെ ആണ് വാൻ ഹാൽ എതിർക്കുന്നത്. ഫെർഗൂസൺ കളിക്കുന്ന ഫുട്ബോൾ ഇതല്ല. സോൾഷ്യാർ ഇപ്പോൾ പയറ്റുന്ന ടാക്ട്സിക്സ് ബസ് പാർകിംഗ് ആണ്. ഡിഫൻസീവ് ആയി നിന്ന ശേഷം കൗണ്ടർ അറ്റാക്കിംഗിലൂടെ എതിരാളികളെ വീഴ്ത്തുന്ന വിദ്യയാണത്. ഇത് ഫെർഗൂസന്റെ ഫുട്ബോൾ അല്ല. മറിച്ച് മൗറീനോയുടേതാണ്. വാൻ ഹാൽ പറഞ്ഞു.
ഞാൻ മാഞ്ചസ്റ്ററിൽ കളിപ്പിച്ചത് ബോറിംഗ് ആണെങ്കിലും അറ്റാക്കിങ് ഫുട്ബോൾ ആയിരുന്നു. ഒലെയുടെ ഡിഫൻസീവ് ഫുട്ബോൾ നിങ്ങൾക്ക് ഇഷ്ടമായിരിക്കും അത് താൻ അംഗീകരിക്കുന്നില്ല എന്നും വാൻ ഹാൽ പറഞ്ഞു. ഒലെയുടെ വിജയങ്ങളുടെ ക്രെഡിറ്റ് മൗറീനോയ്ക്ക് ആൺ നൽകേണ്ടത്. പരാജയപ്പെടുത്താൻ വളരെ കഷ്ടപ്പാടുള്ള ടീമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റിയത് മൗറീനോയുടെ ഫുട്ബോൾ ആണ്. അതിന്റെ ഗുണമാണ് ഒലെയ്ക്ക് കിട്ടുന്നത്. വാൻ ഹാൽ പറഞ്ഞു.
ഈ ഡിഫൻസീവ് ഫുട്ബോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചിലപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ വരെ എത്തിക്കും എന്നും വാൻ ഹാൽ കൂട്ടിച്ചേർത്തു.