ഉത്തേജകമരുന്ന്, മൂന്ന് സംസ്ഥാനങ്ങൾക്ക് ഭാരോദ്വഹനത്തിൽ വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉത്തേജകമരുന്ന് ഉപയോഗിച്ചതിനാൽ മൂന്ന് സംസ്ഥാനങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കാൻ ഇന്ത്യൻ വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷൻ തീരുമാനിച്ചു. രണ്ടിൽ കൂടുതൽ താരങ്ങളെ ഒരോ സംസ്ഥാനത്തിൽ നിന്നും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതാണ് വിലക്ക് നൽകാൻ കാരണം. ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവർക്കും കായിക രംഗത്തിന് മോശൻ പേരുണ്ടാക്കുന്നവർക്കും ശക്തമായ സന്ദേശം നൽകാൻ ആണ് ഇത്തരമൊരു നടപടി എന്ന് ഫെഡറേഷൻ അറിയിച്ചു.

പഞ്ചാബ്, ഹരിയാന, കർണാടക സംസ്ഥാന ഫെഡറേഷനുകൾക്കാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുത്ത യുവതാരൾ ഉൾപ്പെടെ ഉത്തേജ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതായി ഫെഡറേഷൻ പറഞ്ഞു. എത്ര കാലത്തേക്കാണ് വിലക്ക് എന്ന് ഫെഡറേഷൻ വ്യക്തമാക്കിയില്ല.