“സ്റ്റെർലിംഗിന്റെ മികവിന് കയ്യടി കിട്ടേണ്ടത് ഗ്വാർഡിയോളയ്ക്ക്” – റൂണി

ഇംഗ്ലീഷ് യുവതാരം റഹീം സ്റ്റെർലിങിന്റെ ഈ സീസണിലെ മികവിന് കയ്യടി ലഭിക്കേണ്ടത് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് ആണെന്ന് വെയ്ൻ റൂണി. സ്റ്റെർലിംഗിന് എപ്പോഴും മികച്ച ടാലന്റ് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് കാണുന്ന മികവിലേക്ക് സ്റ്റെർലിംഗ് ഉയരാൻ കാരണം ഗ്വാർഡിയോള ആണ്. ഗ്വാർഡിയോളയുടെ കൂടെ പ്രവർത്തിച്ചത് സ്റ്റെർലിങിന് കളിയെ കുറിച്ചുള്ള ബോധം വർധിപ്പിച്ചു എന്നും റൂണി പറഞ്ഞു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി പ്രീമിയർ ലീഗിൽ മാത്രം 15 ഗോളുകൾ സ്റ്റെർലിംഗ് നേടിയിട്ടുണ്ട്. സിറ്റിയെ കിരീട പോരാട്ടത്തിൽ നിർത്തുന്നതിൽ സ്റ്റെർലിംഗിന് വലിയ പങ്കുമുണ്ട്. ഇന്നലെ ഇംഗ്ലണ്ടിനായി യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഹാട്രിക്ക് നേടാനും സ്റ്റെർലിങിന് ആയിരുന്നു. സ്റ്റെർലിംഗിന് എന്തു കൊണ്ടാണ് ഇത്രയും വിമർശനങ്ങൾ കിട്ടുന്നത് എന്ന് തനിക്ക് അറിയില്ല എന്നും. ഇത് തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും റൂണി പറഞ്ഞു.

Previous articleദ്രോണ 3 എ സൈഡ് ഫുട്ബോൾ എഫ്.സി ബെക്ക ജേതാക്കൾ
Next articleഉത്തേജകമരുന്ന്, മൂന്ന് സംസ്ഥാനങ്ങൾക്ക് ഭാരോദ്വഹനത്തിൽ വിലക്ക്