പരമ്പര ജയിച്ചിതിനു ശേഷം മാറ്റങ്ങളോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വിജയിച്ച ശേഷം അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രം, ജെപി ഡുമിനി, ഹാഷിം അംല എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ഒക്ടോബര്‍ 2018നു ശേഷം ഇതാദ്യമായാണ് ഡുമിനി ദേശീയ ടീമിലേക്ക് എത്തുന്നത്. അതേ സമയം മാര്‍ക്രം ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക ക്രിക്കറ്റില്‍ 50 ഓവര്‍ മത്സരങ്ങളില്‍ മികവാര്‍ന്ന പ്രകടനം ടൈറ്റന്‍സിനു വേണ്ടി പുറത്തെടുത്താണ് ടീമിലേക്ക് എത്തുന്നത്.

ലോകകപ്പിനു മുമ്പ് മുതിര്‍ന്ന അനുഭവസമ്പത്തുള്ള താരങ്ങളുടെ പ്രകടനം എങ്ങനെയാണെന്ന് അവലോകനം ചെയ്യുവാനുള്ള അവസരമാണ് ഈ മത്സരങ്ങളെന്നാണ് ദക്ഷിണാഫ്രിക്കയുടെ ദേശീയ സെലക്ഷന്‍ പാനല്‍ കണ്‍വീനര്‍ ലിന്‍ഡ് സോണ്ടി പറഞ്ഞത്. റീസ ഹെന്‍ഡ്രിക്സും വിയാന്‍ മുള്‍ഡറിനു ടീമിലെ അവസരം നഷ്ടമാകുകയായിരുന്നു.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗിസാനി ഗിഡി, ആന്‍റിച്ച് നോര്‍ട്ജേ, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡ്വെയിന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഡെയില്‍ സ്റ്റെയിന്‍, റാസ്സി വാന്‍ ഡെര്‍ ഡൂസ്സൈന്‍