ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം അല്ല സിദാന്റെ അഭാവമാണ് റയൽ മാഡ്രിഡിന്റെ പ്രശ്നം എന്ന് പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ. റയൽ മാഡ്രിഡിനെ ഇപ്പോൾ വിമർശിക്കുന്നത് ശരിയല്ല. അത്രയും മോശം അവസ്ഥയിലൂടെയാണ് ക്ലബ് കടന്നും പോകുന്നത് എന്ന് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഫിഗോ അഭിപ്രായപ്പെട്ടു. സിദാന്റെ വിടവാങ്ങൽ ആണ് ക്ലബിനെ കുഴപ്പത്തിൽ ആക്കിയത് എന്നും ഫിഗോ പറഞ്ഞു.
സിദാൻ ക്ലബ് വിടാൻ തീരുമാനിച്ചത് തീർത്തും വ്യക്തിപരമായ തീരുമാനം ആയിരുന്നു. ആ തീരുമാനത്തെ എതിർക്കാൻ ആവില്ല. പക്ഷെ സിദാന് പകരം ആളെ കണ്ടെത്താൻ റയൽ മാഡ്രിഡിന് എളുപ്പത്തിൽ ആയില്ല. ലോകകപ്പ് മത്സരങ്ങൾ കളിച്ചതിനാൽ താരങ്ങൾക്ക് അധികൻ വിശ്രമം കിട്ടിയില്ല എന്നതും പ്രശ്നമായെന്ന് ഫിഗോ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനു വേണ്ടി ചരിത്രം കുറിച്ചു എങ്കിലും റൊണാൾഡോ ഇല്ലാതെ ഈ വിഷമഘട്ടം കടക്കാൻ റയലിനാകും എന്ന് ഫിഗോ പറഞ്ഞു.













