വെഗോസ്റ്റിനെ സ്വന്തമാക്കാൻ അയാക്സ് രംഗത്ത്

Newsroom

Picsart 24 06 20 19 20 21 233
Download the Fanport app now!
Appstore Badge
Google Play Badge 1

ബേൺലി സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെ അയാക്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. താരത്തിന്റെ ക്ലബായ ബേർൺലിയുമായി അയാക്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാൻ ആണ് അയാക്സ് ശ്രമിക്കുന്നത്. 31-കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ ഹോഫൻഹെയിമിൽ ലോണിൽ കളിച്ചിരുന്നു‌. അതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലും ലോണിൽ കളിച്ചിട്ടുണ്ട്.

അയാക്സ് 24 06 16 20 23 43 599

2022 ജനുവരിയിൽ വോൾഫ്സ്ബർഗിൽ നിന്ന് ആയിരുന്നു ബേൺലിയിലേക്ക് വെഗോർസ്റ്റ് എത്തിയത്‌. ജർമ്മനിയിൽ ഗംഭീര ഫോമിൽ കളിച്ചിട്ടുണ്ട് എങ്കിലും ബാക്കി ക്ലബുകളിൽ അത്ര നല്ല പ്രകടനമായിരുന്നില്ല. ബേർൺലിക്ക് ആയി 20 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ മാത്രം ആണ് താരം ഇതുവരെ നേടിയത്‌.

ഇപ്പോൾ നെതർലണ്ട്സിനൊപ്പം യൂറോ കപ്പ് കളിക്കുന്ന വെഗോസ്റ്റ് യൂറോ കപ്പ് കഴിഞ്ഞാൽ അയാക്സുമായുള്ള കരാർ നടപടികൾ പൂർത്തിയാക്കും.