മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഒമാരി ഫോർസൺ ഇനി സീരി എയിൽ

Newsroom

Picsart 24 06 11 11 06 03 360
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട യുവതാരം ഒമാരി ഫോർസൺ സീരി എ ക്ലബായ മോൺസയിൽ കരാർ ഒപ്പുവെക്കും. 2028 വരെയുള്ള കരാറിൽ ആകും ഫോർസൺ മോൻസയുടെ താരമാവുക. ഓൾഡ് ട്രാഫോർഡിൽ തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ കരാർ താരത്തിന് വാഗ്ദാനം ചെയ്തതായിരുന്നു എങ്കിലും അവസരങ്ങൾ കുറവായത് കൊണ്ട് ടീം വിടാൻ താരം തീരുമാനിക്കുക ആയിരുന്നു.

Picsart 24 06 11 11 06 16 322

ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം മോൺസയിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന 19കാരനായ ഫോർവേഡ് കഴിഞ്ഞ സീസണിൽ നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു.  എഫ്എ കപ്പിലും യുണൈറ്റഡിനായി കളത്തിൽ ഇറങ്ങി.