ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സ്റ്റിമാചിനോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് AIFF, ഒഴിയില്ല എന്ന് സ്റ്റിമാച്

Newsroom

Picsart 24 04 05 12 17 55 980
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ആയ സ്റ്റിമാചിനോട് ആണ് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ്. എന്നാൽ സ്ഥാനം ഒഴിയാൻ സ്റ്റിമാച് തയ്യാറല്ല എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റിമാചിന് കരാർ അവസാനം വരെയുള്ള നഷ്ടപരിഹാരം നൽകിയാലെ സ്ഥാനം ഒഴിയൂ എന്നാണ് സ്റ്റിമാചിന്റെ നിലപാട്. ഇത് എ ഐ എഫ് എഫിന് താങ്ങാൻ ആവാത്ത തുകയാണ്.

ഇന്ത്യ 23 09 12 10 40 35 225

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇഗോർ സ്റ്റിമാചുമായി പരസ്പരം വേർപിരിയുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അവസാന അഞ്ച് വർഷത്തിലേറെയായി സ്റ്റിമാച് ടീമിനൊപ്പം ഉണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നാം റൗണ്ടിന് യോഗ്യത നേടിയില്ല എങ്കിൽ രാജിവെക്കും എന്നായിരുന്നു സ്റ്റിമാച് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം ആ വാക്കിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.

2026 ജൂൺ വരെ സ്റ്റിമാചിന് ഇന്ത്യൻ ടീമിൽ കരാർ ഉണ്ട്ം പ്രതിമാസ അടിസ്ഥാനത്തിൽ ഏകദേശം 25 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ശമ്പളം. സ്റ്റിമാച് സ്ഥാനം ഒഴിയാൻ ഇതുവരെ തയ്യാറായിട്ടില്ല എങ്കിലും ഇന്ത്യ അടുത്ത പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.