ഫിൽ സാൾട്ട് ഷോ!! വെസ്റ്റിൻഡീസിനെതിരെ 8 വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്

Newsroom

Picsart 24 06 20 09 20 13 355
Download the Fanport app now!
Appstore Badge
Google Play Badge 1

ടി ട്വന്റി ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്. വെസ്റ്റിൻഡീസ് ഉയർത്തിയ 181 എന്ന ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 8 വിക്കറ്റ് വിജയമാണ് നേടിയത്. ഓപ്പണർ ഫിൽ സാൾട്ടിന്റെയും ബെയർ സ്റ്റോയുടെയും മികവിൽ ആയിരുന്നു ഇംഗ്ലണ്ട് വിജയം. 18ആം ഓവറിലേക്ക് അവർ ലക്ഷ്യം കണ്ടു.

Picsart 24 06 20 09 16 56 826

ഇന്ന് മികച്ച രീതിയിലാണ് ഫിൽ സാൾട്ടും ബട്ലറും ചെയ്സ് ആരംഭിച്ചത്. ബട്ലർ 22 പന്തിൽ 25 റൺസ് എടുത്ത് പുറത്തായി. പിറകെ വന്ന മൊയീൻ അലി 13 റൺസ് എടുത്തും പുറത്തായി. എന്നാൽ ഫിൽ സാൾട്ടും ബെയർ സ്റ്റോയും ചേർന്ന് അനായാസം ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിച്ചു. ഫിൽ സാൾട്ട് 47 പന്തിൽ 87 റൺസും ബെയർ സ്റ്റോ 26 പന്തിൽ 48 റൺസും എടുത്തു.

5 സിക്സും 6 ഫോറും ഫിൽ സാൾട്ട് അടിച്ചു. ഷെപേർഡ് എറിഞ്ഞ പതിനാറാം ഓവറിൽ 30 റൺസ് ആണ് ഫിൽ സാൾട്ട് അടിച്ചത്. 5 ഓവറിൽ 40 റൺസ് വേണ്ടിയിരുന്ന മത്സരം 4 ഓവറിൽ 10 ആയി ഇതോടെ കുറഞ്ഞു. പിന്നെ വിജയം എളുപ്പമായി.

ഇന്ന് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന വെസ്റ്റിൻഡീസ് ആദ്യം ബാറ്റു ചെയ്ത് 180 റൺസ് എടുത്തു. തുടക്കത്തിൽ 13 പന്തിൽ 23 റൺസ് എടുത്തു കൊണ്ട് ഓപ്പണർ ബ്രാൻഡൻ കിംഗ് മികച്ച തുടക്കമാണ് അവർക്ക് നൽകിയത്. എന്നാൽ പരിക്കേറ്റ ബ്രാൻഡ് റിട്ടയർ ചെയ്തു പോകേണ്ടിവന്നു.

വെസ്റ്റിൻഡീസ് 24 06 20 07 42 35 963

ഇതിനു ശേഷം 38 റൺസ് എടുത്ത ചാർൾസും 36 റൺസ് എടുത്ത പൂരനും വെസ്റ്റിൻഡീസിനെ മുന്നോട്ട് നയിച്ചു. 17 പന്തിൽ 36 റൺസ് അടിച്ച ക്യാപ്റ്റൻ റോവ്മൻ പവൽ വെസ്റ്റിൻഡീസിന്റെ റൺ റേറ്റ് ഉയർത്തി. 5 സിക്സുകൾ പവൽ അടിച്ചു. 1 റൺ മാത്രം എടുത്ത റസ്സൽ നിരാശപ്പെടുത്തി.

വലിയ സ്കോറിലേക്ക് പോകുമായിരുന്ന വെസ്റ്റിൻഡീസിനെ ഈ സ്കോറിലേക്ക് പിടിച്ചു കെട്ടിയത് ഇംഗ്ലണ്ടിന്റെ അവസാന ഓവറുകളിലെ മികച്ച ബൗളിംഗ് ആയിരുന്നു.