ഇംഗ്ലണ്ട് പാരമ്പരക്കായി താരങ്ങളെ നിർബന്ധിക്കില്ലെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ

Staff Reporter

കോവിഡ്-19 വൈറസ് ബാധ പടരുന്നതിനിടെ ഇംഗ്ലണ്ടിൽ പര്യടനം നടത്താൻ വെസ്റ്റിൻഡീസ് താരങ്ങളെ താൻ നിർബന്ധിക്കില്ലെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. നേരത്തെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ജോണി ഗ്രേവും താരങ്ങളെ ഇംഗ്ലണ്ട് പരമ്പരക്ക് നിർബന്ധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ ജൂൺ മാസം മുതൽ കാണികൾ ഇല്ലാതെ ജൂൺ മാസം മുതൽ കായിക മത്സരങ്ങൾ നടത്താമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. ഇതോടെ ജൂലൈ മാസത്തിൽ വെസ്റ്റിൻഡീസുമായുള്ള പരമ്പര നടത്താൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ് ബോർഡ് ശ്രമം തുടങ്ങിയിരുന്നു. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്.