ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ പുതിയ മൂന്നാം ജേഴ്സി അഡിഡാസ് പുറത്തിറക്കി. പോർച്ചുഗൽ താരങ്ങളും പോർച്ചുഗൽ പരിശീലകരും ഒക്കെ ആയി ഒരു പോർച്ചുഗീസ് മണമുള്ള വോൾവ്സിന്റെ ജേഴ്സിയിലും പോർച്ചുഗീസ് ടച്ച് വന്നിരിക്കുകയാണ്. പറങ്കിപ്പടയുടെ ജേഴ്സിക്ക് സമാനമായ ഡിസൈനിൽ ആണ് വോൾവ്സ് ഇത്തവണ മൂന്നാം ജേഴ്സി ഒരുക്കിയിരിക്കുന്നത്. നേരത്തെ തന്നെ വോൾവ്സ് അവരുടെ ഹോം ജേഴ്സിയും എവേ ജേഴ്സിയും പുറത്ത് ഇറക്കിയിരുന്നു. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. കഴിഞ്ഞ ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വോൾവ്സ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ് ലക്ഷ്യമിടുന്നത്.