ഇബ്രഹിമോവിച് വീണ്ടും സ്വീഡൻ സ്ക്വാഡിൽ

20211102 182112

എസി മിലാൻ സ്‌ട്രൈക്കറായ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ വരാനിരിക്കുന്ന 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്വീഡൻ ടീമിൽ ഉൾപ്പെടുത്തി. പരിക്ക് മൂലം യൂറോ കപ്പ് അടക്കം ഇബ്രയ്ക്ക് നഷ്ടമായിരുന്നു. ഇപ്പോൾ ഫിറ്റ്നെസ് വീണ്ടെടുത്ത് ഫോമിൽ എത്തിയതോടെയാണ് തിരികെ ടീമിൽ എത്തിയത്.

നവംബർ 11ന് ജോർജിയയ്ക്കും നവംബർ 14ന് സ്പെയിനിനുമെതിരായ എവേ മത്സരങ്ങളിൽ ആകും ഇബ്രയെ കാണുക. കഴിഞ്ഞ മാർച്ചിൽ അഞ്ച് വർഷത്തെ അന്താരാഷ്ട്ര വിരമിക്കലിനു ശേഷം ഇബ്ര സ്വീഡന്റെ ടീമിൽ തിരിച്ചെത്തിയിരുന്നു. തിരിച്ചെത്തിയ ശേഷം ഇബ്രാഹിമോവിച്ച് ആകെ രണ്ട് തവണ മാത്രമേ സ്വീഡനായി കളിച്ചിട്ടുള്ളൂ. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 15 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് സ്വീഡൻ.

Previous articleബാറ്റിംഗ് തകര്‍ന്നു, ബംഗ്ലാദേശിന് നാലാം തോല്‍വി
Next articleഅസ്ഗര്‍ അഫ്ഗാന് പകരക്കാരന്‍ റെഡി