ഇന്ത്യയുടെ ക്യാപ്റ്റനായതിൽ അഭിമാനമുണ്ടെന്ന് പുതുതായി ഇന്ത്യൻ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട സന്ദേശ് ജിങ്കൻ. ചൈനക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായാണ് ജിങ്കനെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് ജിങ്കൻ. ഒരു കുട്ടിയായിരിക്കെ ഇന്ത്യയെ പ്രധിനിധികരിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും ഇപ്പോൾ ക്യാപ്റ്റൻ ആയതിന്റെ സന്തോഷം തനിക്ക് വാക്കുകളിലൂടെ പ്രകടപ്പിക്കാൻ സാധിക്കുന്നില്ലെന്നും ജിങ്കൻ പറഞ്ഞു.
ഛേത്രി, ഗുർപ്രീത്, ജെജെ എന്നി നായകർ തന്റെ കൂടിയുള്ളത്കൊണ്ട് തന്റെ ജോലി എളുപ്പമാവുമെന്നും സന്ദേശ് ജിങ്കൻ പറഞ്ഞു. ചൈനക്കെതിരെ എല്ലാവരും ഒരുമിച്ച് ഒത്തൊരുമയോടെ പൊരുതുമെന്നും ജിങ്കൻ പറഞ്ഞു. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന സുനിൽ ഛേത്രിയെ മാറ്റിയാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ചൈനക്കെതിരെയുള്ള മത്സരത്തിൽ സന്ദേശ് ജിങ്കനെ ക്യാപ്റ്റനാക്കിയത്. നേരത്തെ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയി സന്ദേശ് ജിങ്കൻ കിരീടം കൂടിയിരുന്നു.