മാഞ്ചസ്റ്റർ സിറ്റിയുടെ നാലു കിരീടങ്ങളും നേടുക എന്ന സ്വപ്നം നടന്നില്ല എങ്കിൽ ഇത് ഗംഭീര സീസൺ ആണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. ഇതിനകം തന്നെ ലീഗ് കപ്പ് കിരീടം സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എഫ് എ കപ്പി ഫൈനലിലേൽകും സിറ്റി കടന്നു. ഫൈനലിൽ വാറ്റ്ഫോർഡിനെ ആണ് മാഞ്ചസ്റ്റർ സിറ്റി നേരിടേണ്ടത്. സിറ്റിയാണ് ആ ഫൈനലിൽ ഫേവറിറ്റ്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലിവർപൂളിനേക്കാൾ മുൻതൂക്കം ഇപ്പോൾ സിറ്റിക്കാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും സിറ്റി ഉണ്ട്.
ഈ മൂന്ന് കിരീടങ്ങൾ കൂടെ നേടി നാലു കിരീടത്തിൽ എത്തിയാൽ ഇംഗ്ലണ്ടിൽ നാലു കിരീടങ്ങൾ ഒരു സീസണിൽ നേടുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി മാറും. എന്നാൽ ഈ നാലു കിരീടങ്ങൾ നേടുമെന്ന് ഉറപ്പില്ല എന്നും ഇപ്പോൾ നേടിയ ഒരു കിരീടം മാത്രമായി ഒതുങ്ങിപ്പോകാനും സാധ്യത ഉണ്ട് എന്നാണ് ഗ്വാർഡിയോള പറയുന്നത്. പക്ഷെ അങ്ങനെ ആയാൽ പോലും താം സന്തോഷവാനായിരിക്കും. അത്രയ്ക്ക് മികച്ച സീസണാണ് ഇത്. ഒന്നിനും അത് മാറ്റാൻ കഴിയില്ല എന്നും ഗ്വാർഡിയോള പറഞ്ഞു.