അവസാനം നെരോകയ്ക്ക് വിജയം

20210219 160711
- Advertisement -

വിജയമില്ലാത്ത അഞ്ചു മത്സരങ്ങൾക്ക് ശേഷം ഐലീഗിൽ നെരോക വിജയ വഴിയിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ സുദേവയെ ആണ് നെരോക തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നേരോകയുടെ വിജയം. നെരോകയുടെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ഇന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജുദ ഗാർസിയ ആണ് ഒരു ഹെഡറിലൂടെ നെരോകയ്ക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സോങ്പു സിങ്സിറ്റ് നേരോകയ്ക്ക് ലീഡ് ഇരട്ടിയാക്കി നൽകി. മനോഹരമായ ഒരു കേർലർ ഫിനിഷിലൂടെ ആയിരുന്നു സിങ്സിറ്റിന്റെ ഗോൾ. ഈ വിജയം നേരോകയെ ഇപ്പോഴും പത്താം സ്ഥാനത്ത് തന്നെ നിർത്തുകയാണ്. നെരോകയ്ക്ക് 8 പോയിന്റാണ് ഉള്ളത്‌. 9 പോയിന്റുള്ള സുദേവ എട്ടാമത് നിൽക്കുന്നു.

Advertisement