ടി20 ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ നിയമങ്ങൾ ആണ് ഉള്ളതെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.
നിലവിൽ ടി20 ക്രിക്കറ്റിൽ ബാറ്റ്സ്മാന് അനുകൂലമായ നിയമങ്ങളാണ് കൂടുതൽ ഉള്ളതൊന്നും ഫാസ്റ്റ് ബൗളർമാർക്ക് ഒരു ഓവറിൽ രണ്ട് ബൗൺസർ അനുവദിക്കണമെന്നും ഗാവസ്‌കർ പറഞ്ഞു. കൂടാതെ ബൗണ്ടറികൾ കൂടുതൽ നീട്ടുന്ന കാര്യം അധികാരികൾ ആലോചിക്കണമെന്നും ഗാവസ്‌കർ പറഞ്ഞു. കൂടാതെ ആദ്യത്തെ മൂന്ന് ഓവറിൽ വിക്കറ്റ് എടുക്കുന്ന ബൗളർമാർക്ക് ഒരു ഓവർ കൂടി അധികം നൽകണമെന്നും ഗാവസ്‌കർ പറഞ്ഞു.
ബൗളർ പന്തെറിയുന്നതിന് മുൻപ് ബാറ്റ്സ്മാൻ ക്രീസിൽ നിന്ന് പുറത്തുപോവുകയും നോൺ സ്‌ട്രൈക്കറെ ബൗളർ പുറത്താക്കുകയും ചെയ്താൽ പെനാൽറ്റി ഏർപ്പെടുത്തണമെന്നും ഗാവസ്‌കർ പറഞ്ഞു. കൂടാതെ പന്തെറിയുന്നതിന് മുൻപ് നോൺ സ്‌ട്രൈക്കർ ക്രീസ് വിട്ട് ഒരുപാട് ദൂരം പോവുന്നുണ്ടോ എന്ന് തേർഡ് അമ്പയർ നോക്കണമെന്നും ഗാവസ്‌കർ പറഞ്ഞു.